Kerala

ചെങ്ങന്നൂരില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിങ് 36 ശതമാനം കടന്നു

ആലപ്പുഴ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴുമണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്.
രണ്ട് ലക്ഷത്തോളം വോട്ടര്‍മാരാണ് ഇന്ന് ചെങ്ങന്‌നൂരില്‍ വിധിയെഴുതുന്നത്. രാവിലെ മഴമാറി നിന്നതിനാല്‍ ആദ്യമണിക്കൂറുകളില്‍ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. പോളിങ്ങ് അഞ്ച് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 36 ശതമാനം പോളിങ് രേഖപ്പെടുത്തി.

എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി സജി ചെറിയാനും യു ഡി എഫ് സ്ഥാനാര്‍ഥിയായി ഡി വിജയകുമാറും എന്‍ ഡി എ സ്ഥാനാര്‍ഥിയായി പി എസ് ശ്രീധരന്‍പിള്ളയുമാണ് മത്സരിക്കുന്നത്. സ്ഥാനാര്‍ത്ഥികള്‍ രാവിലെ വോട്ട് രേഖപ്പെടുത്തി. കൊഴുവല്ലുരിലെ എസ് എന്‍ ഡി പി സ്‌കൂളിലെ 77-ാം നമ്പര്‍ ബൂത്തിലാണ് സജി ചെറിയാനും കുടുംബാംഗങ്ങളും വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. യു ഡി എഫ് സ്ഥാനാര്‍ഥി ഡി.വിജയകുമാറും കുടുംബവും പുലിയൂര്‍ എച്ച് എസ് എസിലെ പോളിങ്ങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. അതേസമയം എന്‍ഡിഎ സ്ഥാനാര്‍ഥിയായ പി എസ് ശ്രീധരന്‍പിള്ളയ്ക്ക് മണ്ഡലത്തില്‍ വോട്ടില്ല.

മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് വോട്ട് രേഖപ്പെടുത്തിയതിന് ശേഷം സജി ചെറിയാന്‍ പ്രതികരിച്ചു. അതേസമയം ജനവിധി തനിക്ക് അനുകൂലമാകുമെന്ന് ഡി വിജയകുമാര്‍ പറഞ്ഞു. എല്ലാ വിഭാഗങ്ങളുടെയും പിന്തുണയുണ്ടെന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ പ്രതികരണം.

വിവി പാറ്റ് വോട്ടിങ് യന്ത്രമാണ് ഉപയോഗിക്കുന്നത്. 181 ബൂത്തുകളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. മണ്ഡലത്തിലെ അയ്യായിരത്തോളം വരുന്ന പുതിയ വോട്ടര്‍ ഫലത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തും. രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയാണ് പോളിങ്. 31-നാണ് വോട്ടെണ്ണല്‍ നടക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top