Kerala

കര്‍ണാടക മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

കര്‍ണാടക മുഖ്യമന്ത്രിയായി ജനതാദള്‍ സെക്കുലറിലെ എച്ച് ഡി കുമാരസ്വാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉപമുഖ്യമന്ത്രിയായി പിസിസി അധ്യക്ഷന്‍ ഡോ. ജി. പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്യും. വിധാന്‍ സൗധയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വൈകുന്നേരം 4.30നാണ് ചടങ്ങ്. മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എ കെ.ആര്‍. രമേഷ് കുമാറാണു സ്പീക്കര്‍ സ്ഥാനാര്‍ഥി. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ജെ.ഡി.എസിന് നല്‍കും.

34 മന്ത്രിമാരില്‍ 22 കോണ്‍ഗ്രസ് മന്ത്രിമാരും മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാര്‍ ജനതാദളിനുമെന്നാണു ധാരണ. മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞ വിശ്വാസവോട്ടെടുപ്പിന് ശേഷം നടത്താനുമാണ് തീരുമാനം. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിഎസ്പി അധ്യക്ഷ മായാവതി, മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍ (കേരളം), മമതാ ബാനര്‍ജി (ബംഗാള്‍), അരവിന്ദ് കേജ്രിവാള്‍ (ഡല്‍ഹി), തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top