എഴുപത്തിയൊന്നാം കാന്‍ ചലച്ചിത്രമേളയ്ക്ക് തിരശ്ശീല വീണു. പന്ത്രണ്ട് ദിവസങ്ങളായി നീണ്ടു നിന്ന മേളയില്‍ ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ പങ്കെടുത്തു, ലോക സിനിമയിലെ ഏറ്റവും പുതിയ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. മേളയുടെ അവസാന ദിനമായ ഇന്നലെ വിഖ്യാതമായ ‘പാംഡിയോര്’ പുരസ്കാരങ്ങള്‍ ഗ്രാന്‍ഡ് തിയേറ്റര്‍ ലുമിയറില് വച്ച് പ്രഖ്യാപിച്ചു. നടി കേറ്റ് ബ്ലാന്‍ചെറ്റ് അധ്യക്ഷയായ ഒന്‍പതംഗ അന്തരാഷ്ട്ര ജൂറിയാണ് ‘കാന്‍ ഒഫീഷ്യല്‍ കോംപറ്റീഷന്‍’ വിഭാഗത്തിലെ ചിത്രങ്ങള്‍ കണ്ടു വിലയിരുത്തിയത്.
പാംഡിയോര്
ഹിരോകാസു കൊറിയേദാ സംവിധാനം ചെയ്ത മന്ബിക്കി കസോക്കു (ഷോപ്പ് ലിഫ്റ്റേര്സ് ) (ജപ്പാന്)
ഗ്രാന്‍ഡ്പ്രി
സ്പൈക്ക് ലീ സംവിധാനം ചെയ്ത ബ്ലാക്ക് ക്ലാന്സ്മാന് (അമേരിക്ക)
ജൂറി പുരസ്കാരം
നദീന്‍ ലബാക്കി സംവിധാനം ചെയ്ത കപ്ഹാര്നം (ലെബനന്)
മികച്ച നടന്
മാര്‍സെല്ലോ ഫോണ്ടെ
ചിത്രം – ഡോഗ്മാന്‍, സംവിധാനം- മാത്തിയോ ഗാറോണ്‍
മികച്ച സംവിധായകന്
പാവേല്‍ പാവ്ലിക്കോവിസ്കി
ചിത്രം – സിമ്ന വോജ്ന
മികച്ച നടി
സമാല്‍ യെസ്ലൈമോവ
ചിത്രം – അയ്ക്ക