Kerala

വാഗമണ്‍ സിമി ക്യാമ്പ് കേസ്; 18 പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവ്

കൊച്ചി: വാഗമണ്‍ സിമി ക്യാമ്പ് കേസിലെ 18 പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവ്. പ്രതികളുടെ റിമാന്‍ഡ് കാലാവധി ശിക്ഷാകാലയളവായി പരിഗണിക്കാനും കോടതി ഉത്തരവിട്ടു. ഇവര്‍ക്ക് 25,000 രൂപ പിഴയും കോടതി വിധിച്ചു. കൊച്ചി എന്‍ഐഎ കോടതിയുടേതാണ് നിര്‍ണായക വിധി. നാല് മലയാളികളടക്കം 35 പ്രതികളാണ് കേസില്‍ വിചാരണ നേരിട്ടത്.17 പേരെ കോടതി വെറുതെ വിട്ടിരുന്നു. കുറ്റക്കാരാണെന്നു കണ്ടെത്തിയവരില്‍ മലയാളികളും ഉള്‍പ്പെടുന്നു. ആയുധപരിശീലനം, സ്‌ഫോടക വസ്തു നിരോധന നിയമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

2007 ഡിസംബറില്‍ വാഗമണ്ണിലെ തങ്ങള്‍പാറയില്‍ നിരോധിത സംഘടനയായ സിമി രഹസ്യ ക്യാമ്പ് നടത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് 2009 ജൂണ്‍ 18നാണ് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റര് ചെയ്തത്. പിന്നീട് കേസ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top