ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 16 പൈസ വര്‍ധിച്ച് 79.01 രൂപ എന്ന നിരക്കിലും ഡീസലിന് 24 പൈസ വര്‍ധിച്ച് 72.05 രൂപ എന്ന നിരക്കിലുമാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വിലയിലുണ്ടാകുന്ന വര്‍ദ്ധനവാണ് ഇന്ധനവിലയില്‍ പ്രതിഫലിക്കുന്നതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്കുന്ന സൂചന.
കര്‍ണാടക വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ 19 ദിവസത്തെ ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ മുതല്‍ ഇന്ധല വില വര്‍ദ്ധന പുനരാരംഭിച്ചിരുന്നു. കൊച്ചിയില്‍ പെട്രോളിന് 77 രൂപ 72 പൈസയും ഡീസലിന് 70 രൂപ 84 പൈസയുമാണ് വില. കോഴിക്കോട് 77 രൂപ 98 പൈസയും ഡീസലിന് 71 രൂപ 10പൈസയുമാണ് നിരക്ക്.