Latest News

ഡല്‍ഹിയില്‍ വീണ്ടും പൊടിക്കാറ്റ്; വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു

ദില്ലി: തലസ്ഥാന നഗരിക്ക് തലവേദനയൊഴിയുന്നില്ല. ഡല്‍ഹിയെ ഭീതിയിലാഴ്ത്തി വീണ്ടും പൊടിക്കാറ്റും കനത്ത മഴയും. പൊടിക്കാറ്റ് രൂക്ഷമായതിന് പിന്നാലെ സംസ്ഥാനത്തെ വിമാന സര്‍വീസ് ഉള്‍പ്പെടെയുള്ള ഗതാഗത സംവിധാനം നിലച്ചു.

ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ എല്ലാം തടസപ്പെട്ടിരിക്കുകയാണ്. റണ്‍വേയില്‍ ഉള്‍പ്പെടെ പൊടിക്കാറ്റ് കാഴ്ച തടസപെടുത്തിയതിനെ തുടര്‍ന്നാണ് വിമാന സര്‍വീസുകള്‍ തടസപ്പെട്ടത്.

മണിക്കൂറില്‍ 50 മുതല്‍ 70 കിലോമീറ്റര്‍ വരെ വേഗത്തിലാണ് കാറ്റ് വീശുന്നത്. കഴിഞ്ഞയാഴ്ചയും ഡല്‍ഹിയിലെ വിവിധ മേഖലകളില്‍ ശക്തമായ പൊടിക്കാറ്റ് വീശിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top