Business

ഏറ്റവുമധികം ക്രൂസ്ഷിപ്പുകള്‍ എത്തുന്ന റെക്കോര്‍ഡ് കൊച്ചിക്ക്

ആഡംബര വിദേശ വിനോദ കപ്പലുകളുടെ ഇഷ്ട ഡെസ്റ്റിനേഷനായി കൊച്ചി തുറമുഖം മാറുന്നു. മുംബൈയെ പിന്തള്ളി ഇന്ത്യയിലേറ്റവുമധികം ക്രൂസ് ഷിപ്പുകള്‍ എത്തുന്ന തുറമുഖമായി കൊച്ചി മാറി. ആദ്യമായാണ് കൊച്ചി ഈ ചരിത്രനേട്ടം കൈവരിക്കുന്നത്.

അതി സമ്പന്നരായ പാശ്ചാത്യരുടെ ഇഷ്ടസ്ഥലമായി കൊച്ചി മാറിയതിന്റെ പ്രധാന കാരണം കേരളത്തിന്റെ കാഴ്ചാ വൈവിധ്യമാണ്. ക്രൂസ് കപ്പലില്‍ വരുന്ന യാത്രാക്കാര്‍ അതിസമ്പന്നരായതുകൊണ്ട് കൂടുതല്‍ വിദേശ നാണ്യവും രാജ്യത്ത് ലഭിക്കുന്നുണ്ട്. ഇതിന് പുറമേ, സാധാരണക്കാരായ ഓട്ടോ – ടാക്‌സി ഡ്രൈവര്‍മാര്‍ , ഗൈഡുകള്‍, കരകൗശല വില്‍പ്പനക്കാര്‍ എന്നിവര്‍ക്ക് ക്രൂസ് ഷിപ്പുകള്‍ എത്തുന്നത് കൊയ്ത്ത് കാലം കൂടിയാണ്. എന്നാല്‍ കഷ്ടിച്ച് ഒന്നോ രണ്ടോ ദിവസം മാത്രം കൊച്ചിയില്‍ തങ്ങുന്ന ഇവര്‍ ഹോട്ടലുകളില്‍ അധികം തങ്ങാറില്ല.

2017 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ച് 31 വരെ കൊച്ചി തുറമുഖം സന്ദര്‍ശിച്ചത് 42 ആഡംബര യാത്രാ കപ്പലാണ്. 47727 ടൂറിസ്റ്റുകളാണ് ഈ കപ്പലുകളില്‍ വന്നെത്തിയത്.

റോയല്‍ കരീബിയന്‍ ലൈന്‍സ്, എയ്ഡ കോസ്റ്റ ക്രൂസ് തുടങ്ങിയ കമ്പനികളുടെ ക്രൂസ് ഷിപ്പുകളാണ് പ്രധാനമായും കൊച്ചിയിലെത്തുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top