Home app

ലോകത്തിന് മുമ്പില്‍ തല കുനിച്ച് ഇന്ത്യ; മധ്യപ്രദേശില്‍ ആറു മാസം പ്രായമായ കുരുന്നിനെ ബലാത്സംഗം ചെയ്ത് കൊന്നു

കുഞ്ഞുങ്ങള്‍ക്ക് നേരെയുളള പീഡനം രാജ്യത്ത് തുടര്‍ക്കഥയാകുന്നു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ ഇന്ന് പുലര്‍ച്ചെ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തി. നാടോടി ദമ്പതികളുടെ കുഞ്ഞിനെ ഇന്ന് പുലര്‍ച്ചെ 4.45 ഓടെയാണ് തട്ടിക്കൊണ്ട് പോയത്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ രാജ്‌വാഡ ഫോര്‍ട്ട് സ്വദേശിയായ സുനില്‍ ഭീല്‍ എന്ന 21 കാരനെ പൊലീസ് അറസ്റ്റുചെയ്തു.

തെരുവില്‍ അമ്മയോടൊപ്പം കിടന്നിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയാണ് സുനില്‍ ഭീല്‍ ക്രൂരമായി പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. മുറിവേറ്റ് ചോരയില്‍ കുതിര്‍ന്ന കുഞ്ഞിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. കുഞ്ഞിന്റെ മാതാപിതാക്കളുടെ പരിചയക്കാരനാണ് സുനില്‍ ഭീല്‍. പുലര്‍ച്ചെ ഇയാള്‍ കുഞ്ഞുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണു ലഭിച്ചത്. അഞ്ചുമണിയോടെ ഇയാള്‍ തനിച്ചു തിരിച്ചുവരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വെള്ളിയാഴ്ച പതിനൊന്നരയോടെയാണു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തലയ്‌ക്കേറ്റ പരുക്കാണു മരണകാരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം കുഞ്ഞുങ്ങളെ പീഡിപ്പിച്ച് കൊല്ലുന്നവര്‍ക്ക് വധശിക്ഷ ഉറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇന്ന് ഇറക്കിയേക്കും. ഇന്ന് ചേരുന്ന കേന്ദ്രമന്ത്രിസഭയില്‍ വിഷയം ചര്‍ച്ച ചെയ്യും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top