Home app

പെണ്‍കുഞ്ഞിന്റെ ജഡം ക്ലോസറ്റില്‍

രണ്ട് ദിവസം പ്രായമായ പെണ്‍കുട്ടിയുടെ ജഡം ഇന്ത്യന്‍ ക്ലോസറ്റില്‍ നിന്ന് ലഭിച്ചു. ക്ലോസറ്റ് അടഞ്ഞിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്ലംബറിന്റെ സഹായത്തോടെ തടസ്സം നീക്കിയ അവസരത്തിലാണ് ബോളിന്റെ ആകൃതിയിലുള്ള നവജാത ശിശുവിന്റെ ജഡം പുറത്തെടുത്തത്. ക്ലോസറ്റിന്റെ ഡക്റ്റില്‍ നിന്നാണ് ജഡം ലഭിച്ചത്.

പാലക്കാട് ഡോക്ടര്‍ അബ്ദുറഹ്മാന്‍ നടത്തുന്ന ക്ലിനിക്കിലെ ടോയ്‌ലറ്റില്‍ നിന്നാണ് ജഡം ലഭിച്ചിരിക്കുന്നത്. ആശുപത്രിയില്‍ കൊണ്ടുവന്ന കുഞ്ഞിന്റെ ജഡം ടോയ്‌ലറ്റില്‍ ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്ന് പോലീസ് കരുതുന്നു. ടോയ്‌ലറ്റില്‍ പ്രസവിച്ച കുഞ്ഞിനെ മാതാവ് ഉപേക്ഷിച്ചതാവാനും സാധ്യതയുണ്ട്. മാതാപിതാക്കളെ സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ജഡം പോസ്റ്റ് മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് അയച്ചു.
കടപ്പാട് ; എന്‍ഡിടിവി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top