കേരളത്തില്‍ ഏപ്രില്‍ 14 മുതല്‍ വേനല്‍മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏതാനും ദിവസം ഇടിയോടുകൂടി മഴപെയ്യും. അതേസമയം സംസ്ഥാനത്ത് പലയിടങ്ങങ്ങളിലായി ഇപ്പോള്‍ വേനല്‍മഴ ലഭിക്കുന്നുണ്ട്. മാര്‍ച്ച് ഒന്നുമുതല്‍ ഇതുവരെ കേരളത്തില്‍ 17 ശതമാനം അധികം വേനല്‍മഴ ലഭിച്ചിട്ടുണ്ട്. 55.6 മില്ലിമീറ്റര്‍ മഴ പെയ്യേണ്ടപ്പോള്‍ 65 മില്ലിമീറ്റര്‍ മഴയാണ് കിട്ടിയിരിക്കുന്നത്. മഴ ശക്തിപ്പെടുന്നതോടെ കടുത്ത ചൂടിന് ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
14 മുതല്‍ വേനല്‍മഴ ശക്തമാകും
By
April 11, 2018 5:23 am