Home app

കണ്ണൂര്‍- കരുണ മെഡിക്കല്‍ കോളേജുകളിലെ 180 വിദ്യാര്‍ത്ഥികളെയും പുറത്താക്കണമെന്ന് സുപ്രീം കോടതി

കണ്ണൂര്‍- കരുണ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിന്‍സിന് സുപ്രീം കോടതിയുടെ സ്റ്റേ. രണ്ട് കോളേജുകളിലെയും 180 വിദ്യാര്‍ത്ഥികളെയും പുറത്താക്കണമെന്ന് സുപ്രീം കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. സുപ്രീം കോടതി വിധി നടപ്പാക്കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

പാലക്കാട് കരുണ, കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 2016-17 ബാച്ചിലെ 180 വിദ്യാര്‍ത്ഥികളുടെ പ്രവേശനം ക്രമവത്കരിക്കുന്നതിനുള്ള കേരള പ്രൊഫഷണല്‍ കോളേജുകള്‍ ബില്‍ നിയമസഭ കഴിഞ്ഞ ദിവസം ഏകകണ്ഠമായി പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന് കനത്ത തിരിച്ചടിയായി സുപ്രീം കോടതി ഓര്‍ഡിനന്‍സ് റദ്ദാക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top