ചലച്ചിത്ര നടന് കൊല്ലം അജിത്(56) അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 3.40 ഓടെയായിരുന്നു അന്ത്യം.
തൊണ്ണൂറുകളില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ കൊല്ലം അജിത്തിന്റെ തുടക്കം 1984ല്‍ പി.പദ്മരാജന് സംവിധാനം ചെയ്ത ”പറന്ന് പറന്ന് പറന്ന്’ എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെയാണ്. തുടര്‍ന്ന് 500ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. 1989 ല്‍ ഇറങ്ങിയ അഗ്നിപ്രവേശം എന്ന സിനിമയില്‍ അജിത് നായകനായി. നിരവധി ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. 2012 ല്‍ ഇറങ്ങിയ ഇവന് അര്‍ധനാരിയാണ് ഒടുവില്‍ അഭിനയിച്ച ചിത്രം.