Home app

വയനാട് ഭൂമി തട്ടിപ്പ്: ലാന്‍ഡ് റവന്യൂ സംഘം ഇന്ന് ജില്ലയിലെത്തും

വയനാട്: സിപിഐ നേതാക്കള്‍ ഉള്‍പ്പെട്ട വയനാട്ടിലെ മിച്ചഭൂമി തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ ലാന്‍ഡ് റവന്യൂ സംഘം ഇന്ന് ജില്ലയിലെത്തും. മിച്ചഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് മറിച്ചു കൊടുക്കാനുളള നീക്കം പുറത്തുവന്നതിന് പിന്നാലെ തട്ടിപ്പിന് ചുക്കാന്‍ പിടിച്ച രണ്ട് റവന്യൂ ഓഫീസുകള്‍ ജില്ലാ കളക്ടര്‍ പൂട്ടുകയും വയനാട്ടിലെ മിച്ചഭൂമി സംബന്ധിച്ച രേഖകളെല്ലാം കളക്ടര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഈ രേഖകളെല്ലാം ഇന്ന് ജില്ലയിലെത്തുന്ന ലാന്‍ഡ് റവന്യൂ സംഘത്തിന് കളക്ടര്‍ കൈമാറും.

അടച്ചുപൂട്ടിയ റവന്യൂ ഓഫീസുകളിലെത്തി ലാന്‍ഡ് റവന്യൂ സംഘം രേഖകള്‍ പരിശോധിക്കും. തട്ടിപ്പിന് കൂട്ടുനിന്നതിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ ഡെപ്യൂട്ടി കളക്ടര്‍ ടി.സോമനാഥന്റെ മൊഴിയും സംഘം രേഖപ്പെടുത്തിയേക്കും. സോമനാഥന്‍ മുന്‍പ് നടത്തിയ ഭൂമി ഇടപാടുകളെക്കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top