തിരുവനന്തപുരം: സ്ഥിരം തൊഴില്‍ എന്ന വ്യവസ്ഥ ഒഴിവാക്കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന പണിമുടക്കിന് സംസ്ഥാനത്ത് തുടക്കമായി. തിങ്കളാഴ്ച അര്‍ധരാത്രി വരെയാണ് പണിമുടക്ക്. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണ് 24 മണിക്കൂര്‍ പണിമുടക്ക്.
അതേസമയം ബിഎംഎസ് പണിമുടക്കില്‍ പങ്കെടുക്കില്ല. മോട്ടോര്‍വാഹന തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ബാങ്ക്- ഇന്‍ഷ്വറന്‍സ്, ബിഎസ്എന്‍എല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സര്‍വീസ് ജീവനക്കാര്‍, അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കും. സംസ്ഥാനത്തെ വ്യാപാരി-വ്യവസായി സമൂഹവും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. പാല്- പത്ര വാഹനങ്ങള്‍, വിവാഹം, ആംബുലന്‍സ് സര്‍വീസ് എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.