Home app

ജിസാറ്റ് 6എ പരാജയപ്പെടുമോ ?

വ്യാഴാഴ്ച വിക്ഷേപണം ചെയ്ത ജിസാറ്റ് 6എ സാറ്റലൈറ്റിന്റെ വൈദ്യുതസംവിധാനത്തില്‍ ഗുരുതരമായ പിഴവുണ്ടായിട്ടുണ്ടെന്ന് സൂചന. ഇന്ത്യന്‍ സ്‌പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തിറക്കിയിട്ടില്ല. വിക്ഷേപണം കഴിഞ്ഞിട്ട് 48 മണിക്കൂറിന് ശേഷവും ഉപഗ്രഹത്തിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ ഐഎസ്ആര്‍ഒ പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച്ച രാവിലെ 9.22 നാണ് ഉപഗ്രഹത്തെ സംബന്ധിച്ച അവസാന വിവരം ഐഎസ്ആര്‍ഒ പങ്കുവെച്ചത്.

ഉപഗ്രഹത്തിലെ വൈദ്യുത തകരാര്‍ പരിഹരിച്ച് വിജയത്തിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ഐഎസ്ആര്‍ഒയിലെ എഞ്ചിനീയര്‍മാര്‍. എന്നാല്‍ സാറ്റലൈറ്റുമായുള്ള ബന്ധം വിഛേദിച്ചിരിക്കുകയാണെന്നാണ് ഐഎസ്ആര്‍ഒ ഏറ്റവുമൊടുവില്‍ പ്രതികരിച്ചിരിക്കുന്നത്. തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക്ക് എന്‍ജിന്‍ ഘടിപ്പിച്ച ജിസാറ്റ് 6എ പരാജയപ്പെടാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. 270 കോടി ചെലവ് വന്ന ജിസാറ്റ് 6എയുടെ തകരാര്‍ പരിഹരിച്ച് വിജയിപ്പിക്കാനാകുമെന്നാണ് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്മാരുടെ പ്രതീക്ഷ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top