നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് എന്തിനാണെന്ന് ഹൈക്കോടതി. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം ചോദിച്ചത്. അങ്കമാലി കോടതിയില്‍ വച്ച് നിങ്ങള്‍ ഈ ദൃശ്യങ്ങള്‍ കണ്ടതല്ലേയെന്നും പിന്നെ എന്തിനാണ് പകര്‍പ്പ് ആവശ്യപ്പെടുന്നതെന്നും കോടതി ചോദിച്ചു. എന്നാല്‍ ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നതായി സംശയമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു. ഇക്കാര്യം പരിശോധിക്കാനാണ് ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത്. ദൃശ്യങ്ങളില്‍ പുരുഷ, സ്ത്രീ ശബ്ദങ്ങളുടെ തീവ്രത തമ്മില്‍ വ്യത്യാസമുണ്ടെന്നും അഭിഭാഷകന് കോടതിയെ അറിയിച്ചു. പൊലീസ് ഇക്കാര്യം മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ദിലീപിന്റെ അഭിഭാഷകന് ആരോപിച്ചു. അതേസമയം നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പ്രതിയ്ക്ക് നല്‍കുന്നതിനെ പ്രോസിക്യൂഷന് ഹൈക്കോടതിയിലും ശക്തമായി എതിര്‍ത്തു.
എന്തിനാണ് ദൃശ്യങ്ങളുടെ പകര്‍പ്പ്..? ദിലീപിനോട് ഹൈക്കോടതി
By
March 26, 2018 7:27 am