Home app

വൃത്തിഹീനമായ സാഹചര്യത്തില്‍ ലെസി വിറ്റ കൊച്ചി നഗരത്തിലെ കടകള്‍ക്ക് പൂട്ടുവീണു. ലെസി കടകളുടെ യഥാര്‍ത്ഥ അവസ്ഥ ആദ്യം തുറന്നുകാട്ടിയത് കേരളവിഷന്‍

കൊച്ചി: വൃത്തിഹീനമായ സാഹചര്യത്തില്‍ ലെസി വിറ്റ കൊച്ചി നഗരത്തിലെ ചില കടകളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. കൂണു പോലെ മുളച്ചുപൊങ്ങുന്ന ലെസി കടകളാകട്ടെ കാലങ്ങളായി വന്‍ നികുതിവെട്ടിപ്പാണ് നടത്തിയിരുന്നത്. എന്നാല്‍ ഇതിന്റെ ചുവട് പിടിച്ച് പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥര്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന ചില കാഴ്ച്ചകളാണ്.

ലസ്സി കടകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു

ലെസിയുണ്ടാക്കാന്‍ ഉപയോഗിക്കുന്നത് രാസവസ്തുക്കള്‍ അടങ്ങിയ കൃതൃമ പൊടി, ലെസിയുണ്ടാക്കാന്‍ ഉപയോഗിക്കുന്നത് ആഴ്ച്ചകള്‍ പഴക്കമുളള തൈര്, വെളളമെടുക്കുന്നത് കക്കൂസില്‍ നിന്നും, അസംസ്‌കൃത വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നതിന്റെ സമീപത്തായി പട്ടി കാഷ്ഠവും, പുഴുക്കളും. ലെസിപ്രേമികളായ കൊച്ചിക്കാര്‍ക്ക് മുന്നറിയിപ്പുമായി കേരളവിഷന്‍ ഓണ്‍ലൈന്‍ മാസങ്ങള്‍ മുമ്പെ ഈ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരുന്നു. പിന്നീടാണ് ലെസി കടകളെ അധികൃതര്‍ നിരീക്ഷിക്കാന്‍ തുടങ്ങിയതും യഥാര്‍ത്ത ചിത്രം വെളിച്ചത്ത് കൊണ്ടുവരാന്‍ സാധിച്ചതും.

http://keralavisiontv.com/archives/32501

കൊച്ചിയിലെ മാമംഗലം പൊറ്റക്കുഴിറോഡിലെ ഭാഗ്യധാരാലൈനിലെ ഇരുനില വീട്ടിലെ ലസ്സി ഉല്‍പാദന കേന്ദ്രത്തിലായിരുന്നു റെയ്ഡ്. വളര്‍ത്തുനായ്ക്കളുടെ വിസര്‍ജ്യം അടക്കമുള്ളയിടത്താണ് ലസ്സി നിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തു സൂക്ഷിച്ചിരുന്നത്. അന്യ സംസ്ഥാന തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇതിനിടെ വൃത്തിഹീനമായ സാഹചര്യത്തില്‍ സ്ഥലം കാണപ്പെട്ടതിനെത്തുടര്‍ന്ന് ആരോഗ്യവിഭാഗം സ്ഥലത്തെത്തുകയായിരുന്നു. രാസവസ്തുക്കള്‍ ചേര്‍ത്ത് കൃത്രിമ ലസ്സി നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്നതിനെതിരെ ആരോഗ്യ-ഭക്ഷ്യസുരക്ഷാ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top