Business

ഇസാഫ് ബാങ്ക്, മികച്ച തുടക്കം

കഴിഞ്ഞ വര്‍ഷം തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ച ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് അടുത്ത സാമ്പത്തിക വര്‍ഷം 200 പുതിയ ശാഖകള്‍ ആരംഭിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിംങ് 6 ലക്ഷം പുതിയ ഉപഭോക്താക്കളെയും 2200 കോടി രൂപയുടെ നിക്ഷേപവും 6200 കോടി രൂപയുടെ മൊത്തം ബിസിനസും നേടാനായെന്ന് ബാങ്കിന്റെ മാനേജിംങ് ഡയറക്ടറും സിഇഒയുമായ കെ.പോള്‍ തോമസ് പറഞ്ഞു.

ഇസാഫ് സ്‌മോള്‍ ബാങ്കിംഗ് 11 സംസ്ഥാനങ്ങളിലെ 100 ജില്ലകളിലായി 400 ബാങ്കിംഗ് ഔട്ട്‌ലെറ്റുകളും 200 എടിഎമ്മുകളും 20 ലക്ഷം ഉപഭോക്താക്കളുമുണ്ട്. 16 ലക്ഷം പുതിയ വായ്പ്പകള്‍ ഉള്‍പ്പടെ 4200 കോടി വിതരണം ചെയ്തു.

ഇസാഫ് ബാങ്ക്  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത വേളയില്‍

ബാങ്കിന്റെ നിലവിലുളള 475 കോടി രൂപയുടെ മൂലധനത്തിന് പുറമെ വിപുലീകരണത്തിന്റെ ഭാഗമായി മൂലധന വര്‍ധനവിനുളള പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്.

യൂണിഫെഡ് പേമന്റ് ഇന്റര്‍ഫേസ്(യുപിഐ) സംവിധാനം ഉടന്‍ നടപ്പിലാക്കും. നലവിലുള മൊബൈല്‍ ആപ്പിന് പുറമെ യുപിഐയ്ക്ക് മാത്രമായി പുതിയ ആപ് നിലവില്‍ വരും. ഫണ്ട് ട്രാന്‍സ്ഫര്‍, മെര്‍ച്ചന്റ് പേമന്റ്, കോര്‍പ്പറേറ്റ് ബാങ്കിംഗ് തുടങ്ങിയ സൗകര്യങ്ങള്‍ ഈ ആപ്പിലൂടെ ലഭ്യമാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top