Home app

മികച്ച നടി പാര്‍വതി

ആശങ്കകളില്ലാതെയാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം പാര്‍വതിയെ തേടിയെത്തുന്നത്. ടേക്ക് ഓഫ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പാര്‍വതിക്ക് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. ഇന്ത്യയിലെ നഴ്‌സ്മാരുടെ അതിജീവന ജീവിതത്തിന്റെ കഥ പറഞ്ഞ ചിത്രത്തില്‍ സമീറ എന്ന കഥാപാത്രമായി അതിഭാവുകത്വങ്ങളില്ലാതെ എന്നാല്‍ ആവശ്യമായ തീവ്രതയോടെ പാര്‍വതി നിറഞ്ഞാടുകയായിരുന്നു.

ഔട്ട് ഓഫ് സിലബസ് എന്ന മലയാളം ചിത്രത്തിലൂടെ ചലച്ചിത്രലോകത്തേക്കെത്തിയ പാര്‍വതി ശ്രദ്ധേയയാകുന്നത് റോഷന്‍ ആന്‍ഡ്രൂസിന്റെ നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഏവരേയും ഞെട്ടിച്ചു കൊണ്ടാണ് അഞ്ജലി മേനോന്‍ ചിത്രം ബാംഗ്ലൂര്‍ ഡെയ്‌സിലൂടെ വീണ്ടും മലയാളത്തിലേക്ക് പാര്‍വതിയെത്തുന്നത്.പിന്നീട് എന്ന് നിന്റെ മൊയ്തീനിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു.

ടേക്ക് ഓഫിലെ പ്രകടനത്തിന് പാര്‍വതി ഐഎഫ്എഫ്‌ഐയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയിരുന്നു. കേരളത്തിലെ സിനിമാസ്വാദകരുടെ ഫേസ്ബുക്ക് കൂട്ടായ്മയായ സിനിമാ പാരഡൈസോ ക്ലബിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരവും പാര്‍വതിയുടെ സമീറയ്ക്കായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top