Ernakulam

വിവാദ ഭൂമിയിടപാട്: മാര്‍ ആലഞ്ചേരിക്കെതിരെ ഹൈക്കോടതി

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. കര്‍ദിനാള്‍ രാജാവല്ലെന്നും സഭയും സഭാതലവനും നിയമത്തിന് മുകളിലല്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. രൂപതയ്ക്ക് വേണ്ടി ഇടപാടുകള്‍ നടത്താനുള്ള പ്രതിനിധി മാത്രമാണ് കര്‍ദിനാള്‍. സ്വത്തുക്കള്‍ രൂപതയുടേതാണ്. സഭയുടെ സര്‍വ്വാധിപനാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് എന്ന എന്ന വാദം അംഗീകരിക്കാനാകില്ല. കാനോന്‍ നിയമത്തില്‍ പോലും കര്‍ദിനാള്‍ സര്‍വാധികാരിയല്ലെന്നും കോടതി വിമര്‍ശിച്ചു.

സ്വന്തം താത്പര്യപ്രകാരം സ്വത്തുക്കള്‍ കൈകാര്യം ചെയ്യാന്‍ കര്‍ദിനാളിന് കഴിയില്ലെന്നും ഹൈക്കോടതി ചൂണ്ടികാട്ടി. രാജ്യത്തെ കുറ്റകൃത്യങ്ങളില്‍ കാനോന്‍ നിയമത്തിന് പ്രസക്തിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. തന്നെ നിയന്ത്രിക്കാനുള്ള അവകാശം മാര്‍പാപ്പയ്ക്കും വത്തിക്കാനും മാത്രമാണെന്ന കര്‍ദിനാളിന്റെ വാദമാണ് കോടതിയുടെ അതിരൂക്ഷ വിമര്‍ശനത്തിനിടയാക്കിയത്. എന്നാല്‍, സഭയുടെ ആഭ്യന്തര ഇടപാടുകളുകളില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് വാദത്തിനിടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിയുടെ അഭിഭാഷകന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top