Ernakulam

കരടിക്കുട്ടന്‍ ഹൃദയം കവരും…

ഫെബ്രുവരി 14 വാലന്റൈന്‍ ദിവസം വരെ കാത്തിരിക്കാനൊന്നും കൗമാരക്കാര്‍ തയ്യാറല്ല. പ്രണയം തുളുമ്പുന്ന സമ്മാനങ്ങള്‍ കൈമാറാനുള്ള തിടുക്കത്തിലാണ് എല്ലാവരും. വാലന്റൈന്‍സ് ഡേയ്ക്ക് മുന്നോടിയായുള്ള ഏഴു ദിവസങ്ങള്‍ക്കും അത്തരത്തില്‍ ഏഴ് പ്രത്യേകതകളാണ്. ഇന്ന് ഫെബ്രുവരി 10. ഇന്നത്തെ സമ്മാനം ടെഡി ബെയര്‍ തന്നെയാണ്. മനസ്സിലെന്നും കുഞ്ഞുനാള്‍ മുതല്‍ കാത്തു സൂക്ഷിക്കുന്ന സ്‌നേഹസമ്മാനമാണ് പല രൂപത്തിലും വലിപ്പത്തിലുമുള്ള കുഞ്ഞന്‍ കരടികള്‍. പോക്കറ്റ് മണി അല്‍പം കുറവാണെങ്കിലും ഒരു ചെറിയ ടെഡി ബിയറിനെ സമ്മാനമായി നല്‍കാമെന്നതാണ് മറ്റൊരു നേട്ടം. കേരളത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ എറണാകുളത്തെ ലുലുവില്‍ വാലന്റൈന്‍ ദിനത്തോടനുബന്ധിച്ച് ടെഡി ബെയറുകളുടെ വലിയൊരു ശ്രേണി തന്നെ വില്‍പ്പനയ്ക്കായി നിരത്തിയിട്ടുണ്ട്.

കൊച്ചി ലുലുമാളിള്‍ വാലന്റൈന്‍സ് ഡേയ്ക്ക് മുന്നോടിയായി ഒരുക്കിയിരിക്കുന്ന പ്രത്യേക ടെഡി ബെയര്‍ കളക്ഷന്‍

പോക്കറ്റിലൊതുങ്ങുന്ന വിലയില്‍ വാലന്റൈന്‍ ചുവപ്പ് റിബണുകളുമായി നിരത്തിയിരിക്കുന്ന ടെഡി ബെയറുകള്‍ക്ക് ലുലുവില്‍ ആവശ്യക്കാരേറെയാണ്. വാലന്റൈന്‍ വാരത്തില്‍ കേരളത്തിലും കോടിക്കണക്കിന് രൂപയുടെ സമ്മനങ്ങളാണ് പട്ടണങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും ഇപ്പോള്‍ വില്‍ക്കപ്പെടുന്നത്. എന്നാല്‍ സമ്മാന കടകളിലും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളേക്കാള്‍ ഓണ്‍ലൈന്‍ സൈറ്റുകളിലൂടെയാണ് കേരളത്തിലും ഇപ്പോള്‍ കൂടുതല്‍ വാലന്റൈന്‍ സമ്മാനങ്ങള്‍ വില്‍ക്കപ്പെടുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍, മുന്തിയ ശമ്പളം വാങ്ങുന്ന ഐടി പ്രൊഫഷണലുകള്‍, പ്രൊഫഷണല്‍ എന്‍ജീനിയര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കിടയിലാണ് സമ്മാനഭ്രമം ഇപ്പോള്‍ വര്‍ധിച്ചു വരുന്നത്. മനസ്സിലുള്ള സ്‌നേഹം ചാഞ്ചല്യമില്ലാതെ തുറന്ന് പറയാന്‍ ഒരവസരം എന്ന നിലയിലാണ് വാലന്റൈന്‍ ദിനത്തിന് വര്‍ഷംതോറും പ്രാധാന്യമേറുന്നത്.

അസോച്ചത്തിന്റെ കണക്ക് പ്രകാരം 2015ല്‍ 22,000 കോടി രൂപയുടെ കച്ചവടമാണ് വാലന്റൈന്‍ ദിനത്തോടെ അനുബന്ധിച്ച് ഇന്ത്യയില്‍ നടന്നത്. നോട്ട് നിരോധനവും ജിഎസ്ടി പ്രശ്‌നങ്ങളും കാരണം ഈ വര്‍ഷം വാലന്റൈന്‍ വില്‍പന കുറയുമെന്നാണ് സമ്മാന വിപണി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top