ഗോ മൂത്രത്തില്‍ നിന്ന് മരുന്നുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കരള്‍ രോഗങ്ങള്‍, സന്ധി വേദന, രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുക തുടങ്ങിയവയ്ക്കായി ഗോ മൂത്രം ഉപയോഗിച്ച് എട്ടോളം മരുന്നുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് ആയുര്‍വേദ വകുപ്പ് ഡയറക്ടര്‍ ആര്.ആര്.ചൗധരി പറഞ്ഞു. ആയുവര്‍വേദ വകുപ്പിന്റെ കീഴിലുള്ള ലക്നൗവിലേയും പിലിഭിത്തിലേയും ഫാര്‍മസികളിലും മറ്റു സ്വകാര്യ യൂണിറ്റുകളിലും ഗോമൂത്രം, പാല്, നെയ്യ് തുടങ്ങിയവ ഉപയോഗിച്ച് മരുന്നുകളും നിര്‍മ്മിച്ചു വരികയാണ്. ആയുര്‍വേദത്തില്‍ ഗോ മൂത്രം അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. കരള്‍ രോഗത്തിനും സന്ധി വേദനയ്ക്കുമായി ഇപ്പോള്‍ എട്ടോളം മരുന്നുകളാണ് കണ്ടെത്തിയിട്ടുള്ളത്. മറ്റു രോഗങ്ങള്‍ക്കും ഗോ മൂത്രത്തില്‍ നിന്ന് മരുന്ന കണ്ടെത്തുന്നതിനുള്ള ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ ഫാര്‍മസികള്‍ സംസ്ഥാനത്ത് ഉടന്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗോ മൂത്രം ഉപയോഗിച്ച് ഫ്ളോര്‍ ക്ലീനര്‍ ഉണ്ടാക്കാന്‍ നിര്‍ദേശിച്ചതിന് പിന്നാലെയാണ് മരുന്ന് നിര്‍മ്മാണം പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം.
ഗോ മൂത്രത്തില്‍ നിന്ന് മരുന്നുണ്ടാക്കി യുപി സര്‍ക്കാര്‍
By
February 5, 2018 7:28 am