Home app

മോട്ടോര്‍ വാഹന പണിമുടക്ക് തുടരുന്നു

കൊച്ചി: പെട്രോള്‍-ഡീസല്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടക്കുന്ന മോട്ടോര്‍ വാഹന പണിമുടക്ക് തുടരുന്നു. രാവിലെ ആറു മണി മുതലാണ് സമരം ആരംഭിച്ചത്. ട്രേഡ് യൂണിയനുകളും ഗതാഗത മേഖലയിലെ തൊഴില്‍ ഉടമകളും സംയുക്തമായി നടത്തുന്ന പണിമുടക്കില്‍ കെഎസ്ആര്‍ടി സി ജീവനക്കാരും പങ്കെടുക്കുന്നുണ്ട്. ഓട്ടോ, ടാക്‌സികള്‍ക്കു പുറമെ ചരക്കുലോറികളും സ്വകാര്യ ബസുകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. അതിനാല്‍ തന്നെ പൊതു ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. വൈകീട്ട് ആറ് വരെയാണ് സമരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top