Home app

റിപ്പബ്ലിക് ദിനത്തില്‍ പതാക ഉയര്‍ത്തുന്നതിന് സംസ്ഥാന സര്‍ക്കാറിന്റെ സര്‍ക്കുലര്‍

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും പതാക ഉയര്‍ത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും സ്ഥാപനമേധാവികള്‍ മാത്രമേ പതാക ഉയര്‍ത്താന്‍ പാടുള്ളുവെന്ന് സര്‍ക്കുലറില്‍ കര്‍ശന നിര്‍ദേശമുണ്ട്. പതാക ഉയര്‍ത്തുന്ന സമയത്ത് നിര്‍ബന്ധമായും ദേശീയഗാനം ആലപിക്കണമെന്നും സര്‍ക്കുലറിലുണ്ട്.

ത്രിതല പഞ്ചായത്തുള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട് കര്‍ണകിയമ്മന്‍ സ്‌കൂളില്‍ ആര്‍എസ്എസ് മധാവി മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയത് വിവാദമായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top