Home app

പെരിന്തല്‍മണ്ണയിലെ യുഡിഎഫ് ഹര്‍ത്താലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം

മലപ്പുറം: പെരിന്തല്‍മണ്ണയിലെ യുഡിഎഫ് ഹര്‍ത്താലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണം. മാതൃഭൂമി ന്യൂസ് ചാനല്‍ സംഘത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ലീഗ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നത് ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം. സംഭവത്തില്‍ പോലീസ് കേസെടുത്തു. പെരിന്തല്‍മണ്ണയിലെ മുസ്ലിം ലീഗ് നിയോജക മണ്ഡലം ഓഫീസ് എസ്എഫ്‌ഐ പ്രവത്തകര്‍ അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top