ശബരിമല: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ഹരിവരാസനം പുരസ്കാരം കെ.എസ്.ചിത്രയ്ക്ക് സമര്‍പ്പിച്ചു. നടപന്തലില്‍ നടന്ന ചടങ്ങില്‍ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രനാണ് അവാര്‍ഡ് നല്‍കിയത്. നടന് ജയറാമും ചടങ്ങില്‍ പങ്കെടുത്തു.
ഇരുമുടിക്കെട്ടുമേന്തി ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കും ഒപ്പമാണ് കെ.എസ്.ചിത്ര സന്നിധാനത്തേക്ക് എത്തിയത്. പതിനെട്ടാം പടി ചവിട്ടിയാണ് ശബരീശ ദര്‍ശനത്തിനായി സന്നിധാനത്ത് എത്തിയത്. ബന്ധുക്കളോടും അടത്ത സുഹൃത്തുക്കളോടുമൊപ്പമെത്തിയ ചിത്ര അയ്യപ്പനെ ദര്‍ശിച്ചതിന് ശേഷം മാളികപ്പുറത്തും തൊഴുതു.