Home app

അനുമതി ലഭിച്ചില്ല ; ചീഫ് ജസ്റ്റിസിനെ കാണാതെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി മടങ്ങി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയ്ക്ക് ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചു. നൃപേന്ദ്ര മിശ്ര ചീഫ് ജസ്റ്റീസിന്റെ വീട്ടില്‍ എത്തിയെങ്കിലും കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് മടങ്ങി. വെള്ളിയാഴ്ച രാവിലെ സുപ്രീം കോടതി ചേര്‍ന്നതിന് പിന്നാലെ ജസ്റ്റീസുമാരായ ജെ.ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോകൂര്‍ എന്നിവര്‍ കോടതി ബഹിഷ്‌കരിച്ച് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ചീഫ് ജസ്റ്റീസിന്റെ നിലപാടുകള്‍ പരസ്യമായി എതിര്‍ത്തായിരുന്നു ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനം. ഇതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൂടിക്കാഴ്ച നടത്താനാണ് നൃപേന്ദ്ര മിശ്ര ചീഫ് ജസ്റ്റീസിന്റെ വീട്ടിലെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top