Home app

ദേശീയ പതാക ഉയര്‍ത്താന്‍ മോഹന്‍ ഭഗവത് വീണ്ടും കേരളത്തിലേക്ക്

ന്യൂഡല്‍ഹി: ദേശീയ പതാക ഉയര്‍ത്താന്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് വീണ്ടും കേരളത്തിലേക്ക് വരുന്നു. റിപ്പബ്ലിക്ക് ദിനത്തില്‍ പാലക്കാട് ഭാരതീയ വിദ്യാ നികേതന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളില്‍ നടക്കുന്ന ആര്‍എസ്എസ് ക്യാമ്പിലാണ് മോഹന്‍ ഭഗവത് പതാക ഉയര്‍ത്തുക. മൂന്ന് ദിവസമാണ് സ്‌കൂളില്‍ ആര്‍എസ്എസ് ക്യാമ്പ് നടക്കുന്നത്. ആര്‍എസ്എസ് ബന്ധമുള്ള സ്‌കൂളാണ് പാലക്കാട്ടെ ഭാരതീയ വിദ്യാ നികേതന്‍. നേരത്തെ സ്വാതന്ത്ര്യദിനത്തില്‍ മോഹന്‍ ഭഗവത് പാലക്കാട് മൂത്താംതറ കണ്ണകിയമ്മന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പതാക ഉയര്‍ത്തിയത് വിവാദമായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top