Home app

ഹര്‍ത്താല്‍ അക്രമങ്ങള്‍ തടയുമെന്ന് കേരളം സുപ്രീം കോടതിയില്‍

രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും നടത്തുന്ന ഹര്‍ത്താല്‍, ബന്ത് തുടങ്ങിയവയ്ക്കിടെ ഉണ്ടാകുന്ന അക്രമങ്ങള്‍ തടയുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. പൊതു – സ്വകാര്യ സ്വത്തുക്കള്‍ക്ക് നേരെ ഉണ്ടാകുന്ന അക്രമങ്ങള്‍ തടയാന്‍ സുപ്രീം കോടതി പുറപ്പടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കേരളം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

അതേസമയം ബന്തും ഹര്‍ത്താലും തടയുന്നതിന് നിയമം കൊണ്ടുവരണമെന്ന കോടതിയുടെ നിര്‍ദേശത്തെ കുറിച്ച് സത്യവാങ്മൂലത്തില്‍ പരാമര്‍ശമില്ല. കേരള ഗവര്‍ണറായ ജസ്റ്റിസ് പി.സദാശിവം 2009ല്‍ സുപ്രീം കോടതി ജഡ്ജി ആയിരുന്നപ്പോഴാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവന്നത്. എന്നാല്‍ ഈ മാര്‍ഗരേഖ കേരളം നടപ്പിലാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ കോശി ജേക്കബ് ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top