Home app

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ തുടരന്വേഷണം വേണം; ബിജെപി

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ തുടരന്വേഷണം വേണമെന്നു ബിജെപി. എംഎല്‍എമാരായ പി.ടി.എ.റഹിമിന്റെയും കാരാട്ട് റസാഖിന്റെയും പങ്ക് അന്വേഷിക്കാന്‍ ഇവരെ ചോദ്യം ചെയ്യണം. ഇക്കാര്യം ആവശ്യപ്പെട്ടു നവംബര്‍ 15നു കോഴിക്കോട്ട് ബഹുജന സമരം നടത്തുമെന്നും സംസ്ഥാന സമിതിയോഗ തീരുമാനങ്ങള്‍ വിശദീകരിക്കേ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ അറിയിച്ചു. ഭൂപരിധി നിയമം മറികടന്നു ഭൂമി കൈവശം വയ്ക്കുന്ന പി.വി.അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുക്കണം. നിയമലംഘനം നടത്തിയ മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നതു മുഖ്യമന്ത്രിയാണ്. തോമസ് ചാണ്ടിക്ക് അഴിമതി നടത്താന്‍ ഇരുമുന്നണികളും ഒത്താശ ചെയ്തിട്ടുണ്ട്. തോമസ് ചാണ്ടിയുടെ രാജിക്കായുള്ള സമരം സംസ്ഥാന വ്യാപകമാക്കും. നവംബര്‍ 13നു സെക്രട്ടേറിയറ്റ് ഉപരോധിക്കും.സോളര്‍ അഴിമതിയുമായി ബന്ധപ്പെട്ടു നടക്കുന്നത് ഒത്തുതീര്‍പ്പു രാഷ്ട്രീയത്തിന്റെ രണ്ടാം ഘട്ടമാണ്. റിപ്പോര്‍ട്ട് കിട്ടിയപ്പോള്‍ ദ്രുതനടപടി പ്രഖ്യാപിച്ച മുഖ്യമന്ത്രി ഇപ്പോള്‍ മൗനം പാലിക്കുന്നതു ദുരൂഹമാണ്. സിപിഎം തണലിലാണു ജിഹാദി ഭീകരര്‍ വളരുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top