Home app

കാമുകനെ വെട്ടിനുറുക്കി സ്യൂട്ട്കേസിലാക്കിയ ഡോ.ഓമന മരിച്ചതായി സംശയം

മലേഷ്യയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണുമരിച്ച മലയാളി സ്ത്രീ കാമുകനെ വെട്ടിനുറുക്കി സ്യൂട്ട്കേസിലാക്കിയ കേസില്‍ അറസ്റ്റിലായ ഡോ.ഓമനയാണെന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം തുടങ്ങി. കേസില്‍ ജയിലില്‍ കഴിയവെ ജാമ്യത്തിലിറങ്ങിയ ഓമന മുങ്ങുകയായിരുന്നു. മലേഷ്യയിലെ സുബാംദ് ജയസേലങ്കോര്‍ എന്ന സ്ഥലത്തു കെട്ടിടത്തില്‍ നിന്നു വീണു മരിച്ച അജ്ഞാത സ്ത്രീയുടെ ചിത്രം സഹിതം അവിടത്തെ ഇന്ത്യന്‍ ഹൈകമ്മിഷന്‍ കേരളത്തിലെ പത്രങ്ങളില്‍ കഴിഞ്ഞ ദിവസം പരസ്യം നല്‍കിയിരുന്നു. ചിത്രം കണ്ട് സംശയം തോന്നിയവരാണ് വിവരം തളിപ്പറമ്പ് ഡിവൈ.എസ്പി കെ.വി.വേണുഗോപാലിനെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. മരിച്ചത് ഓമനയാണോയെന്ന് തെളിയിക്കാന്‍ ഡി.എന്‍.എ പരിശോധന വേണ്ടി വരുമെന്ന് പൊലീസ് പറഞ്ഞു.

1996ലാണു കാമുകനെ കൊലപ്പെടുത്തിയ കേസില്‍ ഡോ. ഓമന അറസ്റ്റിലായത്. പയ്യന്നൂര്‍ സ്വദേശിയായ കോണ്‍ട്രാക്ടര്‍ മുരളീധരനെ ഊട്ടിയിലെ ഹോട്ടല്‍ മുറിയില്‍ വിഷം കുത്തിവച്ചു കൊലപ്പെടുത്തിയ ശേഷം ചെറിയ കഷണങ്ങളാക്കി സ്യൂട്ട്‌കേസില്‍ കുത്തിനിറച്ചു ടാക്‌സിയില്‍ കൊണ്ടു പോവുന്നതിനിടെ ഡ്രൈവര്‍ക്കു സംശയം തോന്നി പൊലീസില്‍ അറിയിക്കുകയായിരുന്നു. 2001ല്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ഓമന വ്യാജ പാസ്‌പോര്‍ട്ടില്‍ മലേഷ്യയിലേക്കു കടന്നതായി സൂചനയുണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top