സംസ്ഥാന സ്കൂള്‍ കായികമേളയില്‍ കോതമംഗലം മാര്‍ ബേസിലിലെ അനുമോള്‍ തമ്പിക്ക് മൂന്നാമത്തെ സ്വര്‍ണം. ഇന്ന് നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററിലാണ് അനുമോള്‍ സ്വര്‍ണം നേടിയത്. നേരത്തെ സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററിലും 5000 മീറ്ററിലും അനുമോള്‍ സ്വര്‍ണം നേടിയിരുന്നു.ജൂനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ പാലക്കാടിന്റെ സി.ചാന്ദ്നിയും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എറണാകുളത്തിന്റെ അഭിഷേക് മാത്യുവും ഇരട്ട സ്വര്‍ണം നേടി. നേരത്തെ 3000 മീറ്ററില്‍ ഇരുവരും സ്വര്‍ണം നേടിയിരുന്നു.
അനുമോള്‍ തമ്പിക്ക് മൂന്നാം സ്വര്‍ണം
By
October 22, 2017 6:26 am