Home app

മലപ്പുറത്ത് ബൈക്കപകടം; 2 മരണം

മലപ്പുറം തേഞ്ഞിപ്പലത്ത് ബസിനടിയില്‍ പെട്ട് രണ്ട് ബൈക്ക് യാത്രികര്‍ മരിച്ചു. ചേളാരി സ്വദേശികളാണ് മരിച്ചത്. ചേളാരി ആലുങ്ങല്‍ കണ്ണച്ചന്‍ തൊടി അസീസ് മകന്‍ ഫാസിലും (19) ചേളാരി പടിക്കല്‍ ടി.സി സുലൈമാന്‍ മകന്‍ അമീനുമാണ് (18) മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ ഒമ്പതോടെയാണ് അപകടം നടന്നത്. വേങ്ങരയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ സ്വകാര്യ ബസാണ് അപകടത്തില്‍ പെട്ടത്.

തേഞ്ഞിപ്പലം പൊലീസ് സ്‌റ്റേഷന്‍ വളവിലാണ് സംഭവം. ബസ് ബൈക്കിനെ മറികടക്കുന്നതിനിടെ ഇരുവരും അടിയിലേക്ക് വീഴുകയായിരുന്നു. ഒരാള്‍ സംഭവ സ്ഥലത്തും രണ്ടാമന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top