കേരളത്തിലെ ആദ്യത്തെ ടെക്നോളജി സെന്റര്‍ അങ്കമാലിയില്‍ വരുന്നു. 200 കോടി രൂപ മുതല്‍ മുടക്കില്‍ 14 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കും. ഇന്നസെന്റ് എം.പി. പദ്ധതി പ്രദേശം സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി. കേന്ദ്ര സര്‍ക്കാരിന്റെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക വികസന മന്ത്രാലയത്തിന് കീഴില്‍ സംസ്ഥാന സര്‍ക്കാരിന്റെ പങ്കാളിത്തതോടെയാണ് ടെക്നോളജി സെന്റര്‍ സ്ഥാപിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 113 കോടി രൂപ ചിലവഴിക്കുന്ന പദ്ധതി രണ്ടാം ഘട്ടമാകുന്നതോടെ 200 കോടിയിലെത്തും.
കേരളത്തിലെ ആദ്യത്തെ ടെക്നോളജി സെന്റര്‍ അങ്കമാലിയില്‍ വരുന്നു
By
October 18, 2017 9:20 am