മെട്രോ യാത്രക്കാര്‍ക്കായി കെഎംആര്‍എല്‍ പുറത്തിറക്കിയ വണ്‍ കാര്‍ഡ് സേവനങ്ങള്‍ എല്ലാ മെട്രോ സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കുന്നു. ആലുവ മുതല്‍ മഹാരാജാസ് വരെയുള്ള സ്റ്റേഷനുകളില്‍ നിന്ന് കാര്‍ഡുകള്‍ വാങ്ങാനും റീചാര്‍ജ് ചെയ്യാനുമുള്ള സൗകര്യമാണ് ഇനിമുതല്‍ ലഭ്യമാവുകയെന്ന് കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു. നവംബര്‍ ആദ്യവാരം മുതല്‍ ഈ സേവനം ലഭ്യമാകുമെന്നാണ് വിവരം. കാര്‍ഡുടമകള്‍ക്ക് യാത്രാനിരക്കില്‍ 20 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
മെട്രോ വണ്‍ കാര്‍ഡ് സേവനങ്ങള്‍ ഇനി എല്ലാ സ്റ്റേഷനുകളിലും
By
October 18, 2017 5:21 am