കായിക രംഗത്തെ മികവുറ്റ പ്രകടനത്തിന് കേരള സ്പോര്‍ട്സ് കൗണ്‍സില്‍ നല്കുന്ന ജി.വി.രാജ സ്പോര്‍ട്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര അത്ലറ്റ് അനില്‍ഡ തോമസിനും ബാഡ്മിന്റണ്‍ താരം രൂപേഷ് കുമാറിനുമാണ് മികച്ച കായികതാരങ്ങള്‍ക്കുള്ള ജി.വി.രാജ അവാര്‍ഡ്. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവു അടങ്ങുന്നതാണ് പുരസ്കാരം. ഫുട്ബോള്‍ പരിശീലകന് ഗബ്രിയേല്‍ ജോസഫിനാണ് ലൈഫ് ടൈം അച്ചീവ്മെന്റിനുള്ള ഒളിമ്പ്യന്‍ സുരേഷ് ബാബു അവാര്‍ഡ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.
മികച്ച സ്പോര്‍ട്സ് ഫോട്ടോഗ്രാഫര്‍ക്കുള്ള പുരസ്കാരം മാധ്യമം ദിനപത്രത്തിലെ മുസ്തഫ അബൂബക്കറിനാണ്. മികച്ച കായിക പുസ്തകത്തിനുള്ള പുരസ്കാരം ജിജോ ജോര്‍ജിനാണ്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മാധ്യമ പുരസ്കാരം.