Home app

രാഷ്ട്രപതിയുടെ പ്രസംഗം ബിജെപിക്ക് തിരിച്ചടിയെന്ന് കോടിയേരി

രാജ്യത്താകെ ആര്‍എസ്എസ് നടത്തിക്കൊണ്ടിരിക്കുന്ന വര്‍ഗ്ഗീയത കേരളത്തിലും നടത്താനുള്ള ശ്രമങ്ങളാണ് ആര്‍എസ്എസ് നടത്തിക്കൊണ്ടിരിക്കുതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ ലക്ഷ്യം വെച്ചുകൊണ്ടാണ് ബിജെപി സര്‍വ്വ സാഹങ്ങളോടുകൂടി കേരളത്തില്‍ കേന്ദ്ര സര്‍ക്കാറിനെ ഉപയോഗിച്ച് ഇപ്പോള്‍ ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു. വേങ്ങര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി നേതൃത്വത്തില്‍ നടന്നുവരുന്ന യാത്ര കേരളത്തെക്കുറിച്ച് തെറ്റായ ചിത്രമാണ് രാജ്യത്തിന് മുമ്പില്‍ പ്രചരിപ്പിക്കുന്നത്. കേരളം ഭീകരവാദികളുടെ നാടാണെന്നും ജിഹാദികളുടെ താവളമാണെന്നും പ്രചരിപ്പിക്കാനാണ് ഇത്തരം ഒരു പരിപാടി നടത്താന്‍ അമിത് ഷായും യോഗി അദിത്യനാഥും കേരളത്തിലേക്ക് ഇറങ്ങിപ്പുറപ്പെട്ടത്. എാല്‍ ഇതേ സമയത്താണ്് രാഷ്ട്രപതി കൊല്ലത്ത് പ്രസംഗം നടത്തിയത്. ബിജെപി നടത്തുന്ന പ്രചാരണത്തിന് രാഷ്ട്രപതിയുടെ പ്രസംഗം തിരിച്ചടിയായിരിക്കുകയാണ്.

കേരളം ഇന്ത്യക്ക് മാതൃകയാണെും മതപരമായ സഹിഷ്ണുതയുള്ള സംസ്ഥാനമാണെും വിവിധ മേഖലകളില്‍ കേരളം പുരോഗതി നേടിയിട്ടുണ്ടെന്നുമാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് പ്രസംഗിക്കുകയുണ്ടായത്. ആര്‍എസ്എസ് കേരളത്തെ കുറിച്ച് പറഞ്ഞതിനുള്ള മറുപടിയാണ് രാഷ്ട്രപതിയുടെ പ്രസംഗമെന്നും കോടിയേരി വ്യക്തമാക്കി. തെറ്റായ പ്രചാരണങ്ങള്‍ നടത്തി സംസ്ഥാനത്തെ രാജ്യത്തിന് മുന്നില്‍ ഇകഴ്ത്തി കാണിക്കാനും സിപിഐ എമ്മിനെതിരെ കോലാഹലങ്ങള്‍ സൃഷ്ടിക്കാനും ബിജെപി നടത്തുന്ന പ്രചാരണം കേരളത്തില്‍ വിലപ്പോവില്ല.

ആര്‍എസ്എസിന്റെ വെല്ലുവിളി നേരിടാന്‍ കേരളം സജ്ജമാണ്. ആര്‍എസ്എസിന് കേരളത്തിനകത്ത് കടക്കാന്‍ അവസരം നല്‍കില്ല. ഇതിനുമുമ്പ് കേരളം അതിന് അവസരം കൊടുത്തില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളം പിടിക്കുമെന്ന് പറഞ്ഞ് പുറപ്പെട്ട ആര്‍എസ്എസിന് മുന്‍കാലത്തെ അവസ്ഥ തന്നെയായിരിക്കും ഉണ്ടാകുകയെന്നും കോടിയേരി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top