പുതിയ 100 രൂപാ നോട്ടുകളുടെ അച്ചടി ഏപ്രിലില്‍ ആരംഭിക്കും. പുതിയ 200 രൂപ നോട്ടുകളുടെയും 50 രൂപ നോട്ടുകളുടെയും അച്ചടി പൂര്‍ത്തിയാക്കിയ ശേഷം 100 രൂപയുടെ അച്ചടി ആരംഭിക്കാനാണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം. മാര്‍ച്ച് അവസാനത്തോടെയാണ് 200 രൂപയുടെ അച്ചടി പൂര്‍ത്തിയാവുക. പുതിയ നോട്ടുകള്‍ എത്തിയാലും പഴയ നോട്ടുകള്‍ ഘട്ടം ഘട്ടമായി മാത്രമേ പിന്‍വലിക്കൂ. പുതിയ നോട്ടിന്റെ വലിപ്പത്തില്‍ വ്യത്യാസം വരുത്തിയിട്ടില്ല. എ.ടി.എമ്മുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാവും ഇവും അച്ചടിക്കുക. ഓഗസ്റ്റ് 25-നാണ് ഇരുന്നൂറിന്റെയും അമ്പതിന്റെയും മഹാത്മാഗാന്ധി സീരീസിലുള്ള നോട്ടുകള്‍ പുറത്തിറക്കിയത്.
പുതിയ നൂറു രൂപാ നോട്ടുകളുടെ അച്ചടി ഏപ്രിലില്‍
By
October 4, 2017 8:26 am