Home app

മുംബൈയില്‍ റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലുംപെട്ട് 27 മരണം

മുംബൈ എല്‍ഫിങ്സ്റ്റോണ്‍ റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലുംപെട്ട് 27 മരണം. റെയില്‍വേ സ്റ്റേഷനിലെ മേല്‍പ്പാലത്തിലാണ് ദുരന്തമുണ്ടായത്. 50ലധികം പേര്‍ക്ക് പരിക്കേറ്റു. 20 പേരുടെ നില ഗുരുതരമാണ്.രാവിലെ 10.30ഓടെയായിരുന്നു സംഭവം. മഴ പെയ്തപ്പോള്‍ യാത്രക്കാര്‍ മേല്‍പ്പാലത്തിലേക്ക് ഓടിക്കയറിയതാണ് അപകട കാരണം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ കെഇഎം ആശുപത്രിയിലാണ് പരിക്കേറ്റവരെ കൂടുതലും പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം റെയില്‍വേ അന്വേഷണത്തിന് ഉത്തരവിട്ടു.

എല്‍ഫിങ്സ്റ്റോണ്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറത്തേക്ക് കടക്കുന്ന ഓവര്‍ബ്രിഡ്ജില്‍ പെട്ടെന്നുണ്ടായ ആള്‍തിരക്കാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. കനത്ത മഴ കാരണം ആളുകള്‍ ഓവര്‍ ബ്രിഡ്ജിലേക്ക് ഓടിക്കയറുകയായിരുന്നു. ഇടുങ്ങിയ ബ്രിഡ്ജില്‍ പെട്ടെന്നുണ്ടായ ആള്‍തിരക്ക് മൂലം യാത്രക്കാര്‍ കുടുങ്ങുകയായിരുന്നു. അതേസമയം ഷോര്‍ട്ട് സര്‍ക്യൂട്ടുമൂലം ആളുകള്‍ പരിഭ്രാന്തരായതാണ് സംഭവത്തിന് കാരണമെന്നും ചിലര്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top