കൊച്ചിയില്‍ യുവതികള്‍ ആക്രമിച്ച ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ ഷെഫീക്കിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മര്‍ദ്ദനമേറ്റിട്ടും തനിക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഷെഫീക്ക് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടി. കേസില്‍ വിശദമായി വാദം കേള്‍ക്കുന്നതുവരെ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി പറഞ്ഞു.
യുവതികളുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തതിനെത്തുടര്‍ന്നാണ് ഷെഫീക്ക് മുന്‍കൂര്‍ ജാമ്യം തേടിയത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ 354 -ാം വകുപ്പ് പ്രകാരമാണ് ഷെഫീക്കിനെതിരേ കേസെടുത്തിട്ടുള്ളത്.