സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ‘പത്മാവതി’ യിലെ ഷാഹിദിന്റെ ലുക്ക് പുറത്തുവിട്ടു. പത്മാവതിയുടെ ഭര്‍ത്താവ് മഹാരാവല്‍ രത്തന്‍ സിംഗിന്റെ വേഷത്തിലാണ് ഷാഹിദ് എത്തുന്നത്. കഴിഞ്ഞ ദിവസം ദിപീക പദുക്കോണിന്റെ ലുക്ക് പുറത്തുവിട്ടിരുന്നു. ആഭരണങ്ങള്‍ അണിഞ്ഞ് റാണിയുടെ വേഷത്തിലാണ് ദീപിക പോസ്റ്ററില്‍ തിളങ്ങിയത്.
മേവാറിലെ രാജ്ഞി റാണി പത്മിനി എന്ന പത്മാവതിയുടെയും മുസ്ലീം ഭരണാധികാരി അലാവുദ്ദീന്‍ ഖില്‍ജിയുടെയും മനോഹരമായ പ്രണയ കഥ പറയുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിംഗാണ് ഖില്‍ജിയായി എത്തുന്നത്. സഞ്ജയ് ദത്ത്, അതിദി റാവു ഹൈദരി, ഡാനി, സോനു സൂദ്, ജിം സര്‍ഭ തുടങ്ങി വന്‍ താര നിര തന്നെ ചിത്രത്തിലുണ്ട്.