Home app

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു. കോഴിക്കോട് പേരാമ്പ്ര കായണ്ണ വാവോടും ചാലില്‍ ഗിരീഷ് (38)ആണ് മരിച്ചത്. കണ്ണൂരില്‍ ചാനല്‍ പ്രവര്‍ത്തകനായി ജോലി ചെയ്തു വരികയായിരുന്നു.

ജൂണ്‍ മാസം ചങ്കുവെട്ടിയില്‍ വച്ച് ഗിരീഷ് സഞ്ചരിച്ച കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചായിരുന്നു അപകടം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഫിസിയോ തെറാപ്പിക്ക് വിധേയനായിരിക്കെയാണ് മരണം. ഹൃദയാഘാതമാണ് മരണ കാരണം. ഭാര്യ മഞ്ജു. മക്കള്‍ അലീന, അലന്‍. കേരള വിഷന്‍ ന്യൂസ്, കേബിള്‍ ദര്‍ശന്‍ ,സിറാജ്, കൈരളി ടിവി എന്നീ സ്ഥാപനങ്ങളിലും പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top