Home app

50 കിലോ ചന്ദനവുമായി തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

തിരുവനന്തപുരം പാറശാലയില്‍ 50 കിലോ ചന്ദനവുമായി രണ്ടു തമിഴ്‌നാട് സ്വദേശികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. ട്രെയിനില്‍ ചന്ദനം കടത്താന്‍ ശ്രമിച്ച അറുമുഖന്‍ (52), മുത്തുകൃഷ്ണന്‍ (60) എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്നും തൃശൂരിലേക്ക് കടത്താനായിരുന്നു നീക്കമെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.

രാവിലെ പതിനൊന്നോടെ അനന്തപുരി എക്‌സ്പ്രസ് ട്രെയിനിലാണ് സംഭവം. റെയില്‍വേ എസ്പി ജയമോഹന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പാറശാലയില്‍ വച്ച് റെയില്‍വേ സിഐ സി.പി.കരുണാകരന്‍, പാറശാല റേഞ്ച് എസ്‌ഐ അനില്‍കുമാര്‍, എഎസ്‌ഐ ഷിബു എന്നിവര്‍ ഉള്‍പ്പെട്ട സംഘം ട്രെയിനില്‍ നടത്തിയ പരിശോധനയിലാണ് ചന്ദനമുട്ടികള്‍ പിടിച്ചെടുത്തത്. അറസ്റ്റിലായവരെ ചോദ്യം ചെയ്തു വരികയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top