Home app

ആക്രമിക്കപ്പെട്ട നടിക്ക് ജനങ്ങള്‍ നല്‍കുന്ന നിര്‍ലോഭമായ പിന്തുണയാണ് തങ്ങളുടെ ഊര്‍ജമെന്ന് വിമണ്‍ ഇന്‍ സിനിമ കളക്ടീവ്

ആക്രമിക്കപ്പെട്ട നടിക്ക് ജനങ്ങള്‍ നല്‍കുന്ന നിര്‍ലോഭമായ പിന്തുണയാണ് തങ്ങളുടെ ഊര്‍ജമെന്ന് സിനിമയിലെ വനിതാ സംഘടനായായ വിമന്‍ ഇന്‍ സിനിമ കളക്റ്റീവ്. സംസ്ഥാന സര്‍ക്കാര്‍ എന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഞങ്ങള്‍ക്ക് ഏറെ പ്രതീക്ഷ ഉണ്ടാക്കി. തങ്ങള്‍ ആരംഭിച്ച ‘അവള്‍ക്കൊപ്പം ‘ എന്ന ക്യാമ്പയിന്‍ ജനങ്ങള്‍ ഏറ്റെടുക്കുകയും മന്നോട്ട് കൊണ്ടു പോകുകയും ചെയ്യണമെന്നും വിമന്‍ സിനിമ കളക്റ്റീവ് അഭ്യര്‍ത്ഥിച്ചു. സംഘടനയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

#അവള്‍ക്കൊപ്പം

ഇന്നലെ തലശ്ശേരിയില്‍ വെച്ചു നടന്ന അതി ഗംഭീരമായ ചടങ്ങില്‍ മലയാള സിനിമയിലെ പ്രതിഭകള്‍ അവാര്‍ഡുകള്‍ സ്വീകരിച്ചു. അവാര്‍ഡ് വിതരണം ചെയ്തു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ എന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഞങ്ങള്‍ക്ക് ഏറെ പ്രതീക്ഷ ഉണ്ടാക്കി.

ആയിരക്കണക്കിനു ജനങ്ങള്‍ പങ്കെടുത്ത ഈ ചടങ്ങില്‍, കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ആക്രമണത്തിന് വിധേയയായ ഞങ്ങളുടെ സഹപ്രവര്‍ത്തകയുടെ നീതിക്കായി കൂടെ നില്‍ക്കണമെന്ന് WCC ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

അവാര്‍ഡ് വിതരണ ചടങ്ങു നടക്കുന്ന സ്റ്റേഡിയകവാടത്തില്‍ ഞങ്ങള്‍ പതിപ്പിച്ച ബോര്‍ഡില്‍ അവള്‍ക്കൊപ്പം ഉണ്ടെന്ന് അറിയിച്ചു കൊണ്ട് അവര്‍ കൈയ്യൊപ്പുവെച്ചു! നാലു കവാടത്തിലെയും ബോര്‍ഡുകള്‍ നിമിഷങ്ങള്‍ക്കകം കൈയ്യൊപ്പുകള്‍ കൊണ്ട് നിറഞ്ഞു .

നിലമ്പൂര്‍ ആയിഷയാണ് അവള്‍ക്കൊപ്പമെന്ന ക്യാമ്പയില്‍ ഉദ്ഘാടനം ചെയ്തത്. ഈ വര്‍ഷത്തെ മികച്ച സംവിധാനത്തിനുള്ള അവാര്‍ഡ് ലഭിച്ച WCC അംഗം വിധു വിന്‍സെന്റ് തന്റെ മറുപടി പ്രസംഗത്തില്‍ പീഡിപ്പിക്കപ്പെട്ട സഹപ്രവര്‍ത്തകയുടെ പോരാട്ടത്തിനൊപ്പമുണ്ടെന്ന് പ്രഖ്യാപിച്ചു. തുടര്‍ന്ന് മറ്റൊരു WCC അംഗം നല്ല നടിക്കുള്ള 2013 ലെ അവാര്‍ഡ് ജേതാവായ റീമ കല്ലിങ്കല്‍ പ്രസ്തുത ചടങ്ങില്‍ അവതരിപ്പിച്ച കലാപരിപാടിക്കൊടുവില്‍ ‘അവള്‍ക്കൊപ്പം ‘ എന്ന പ്ലേക്കാര്‍ഡ് ഉയര്‍ത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു .

അങ്ങിനെ വേദിക്കകവും പുറവും’ അവള്‍ക്കൊപ്പം ‘ എന്ന ക്യാമ്പയിനിങ്ങിന് വേദിയാക്കി.

ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് ജനങ്ങള്‍ നല്‍കുന്ന അചഞ്ചലമായ, നിര്‍ലോഭമായ പിന്തുണയാണ് ഈ ദുര്‍ഘട സന്ധിയില്‍ ഞങ്ങളുടെ ഊര്‍ജം.,

ഇരയുടെ നീതിക്കായി

‘അവള്‍ക്കൊപ്പം ‘ എന്ന ക്യാമ്പയിന്‍ നിങ്ങള്‍ ഏറ്റെടുക്കുകയും മന്നോട്ടു കൊണ്ടു പോകുകയും ചെയ്യണമെന്ന് ണഇഇ അഭ്യര്‍ത്ഥിക്കുന്നു ‘.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top