ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറിന്റെ മകന് അര്ജുന് ടെന്‍ഡുല്‍ക്കര്‍ മുംബൈയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ ഇടംനേടി. ബറോഡയില്‍ നടക്കുന്ന അഖിലേന്ത്യ അണ്ടര്‍ 19 ഇന്‍വിറ്റേഷണല്‍ ഏകദിന ടൂര്‍ണമെന്റിലാണ് അര്ജുന് കളിക്കുന്നത്. 16 മുതല്‍ 23 വരെയാണ് ടൂര്‍ണമെന്റ്.
മുംബൈയുടെ അണ്ടര്‍ 14, അണ്ടര്‍ 16 ടീമുകള്‍ക്ക് വേണ്ടി അര്ജുന് കളിച്ചിട്ടുണ്ട്. നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പരിശീലന മത്സരങ്ങളിലും ഇന്ത്യന്‍ വനിതാ ടീം ലോകകപ്പ് ഫൈനലിലും പന്തെറിഞ്ഞുകൊടുത്തത് അര്‍ജുനായിരുന്നു. ഒപ്പം ലോര്‍ഡ്സില്‍ മിക്ക ടീമുകളുടെയും പരിശീലന പങ്കാളിയാണ്. ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള കഴിഞ്ഞ അദ്യ ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലനത്തിലും അര്‍ജുനുണ്ടായിരുന്നു.