Home app

ഡല്‍ഹിയിലെ സ്‌കൂളില്‍ അഞ്ച് വയസുകാരിയെ പ്യൂണ്‍ പീഡിപ്പിച്ചു

ഡല്‍ഹിയില്‍ അഞ്ചുവയസുകാരി ക്ലാസ്മുറിയില്‍ ക്രൂര പീഡനത്തിനിരയായി. സംഭവത്തില്‍ സ്‌കൂളിലെ പ്യൂണിനെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് സംഭവം.

മൂന്ന് വര്‍ഷമായി സ്‌കൂളിലെ ജീവനക്കാരനായ വികാസ് (40) എന്നയാളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ശനിയാഴ്ച അധ്യാപകര്‍ക്ക് ഉച്ച ഭക്ഷണം നല്‍കിയ ശേഷം കോറിഡോറിലൂടെ നടക്കവെ പെണ്‍കുട്ടിയെ കണ്ട ഇയാള്‍ ആളില്ലാത്ത ക്ലാസ്‌റൂമിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. നേരത്തെ സ്‌കൂളിലെ സുരക്ഷാ ജീവനക്കാരനായിരുന്നു ഇയാള്‍.

വീട്ടിലെത്തിയ പെണ്‍കുട്ടി സ്വകാര്യ ഭാഗങ്ങളില്‍ നിന്ന് രക്തം വരുന്നുണ്ടെന്നും വേദനയുണ്ടെന്നും അമ്മയോട് പറഞ്ഞു. ചികിത്‌സക്കായി കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോഴാണ് കുട്ടി ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന് അറിഞ്ഞത്. തുടര്‍ന്ന് കുട്ടിക്ക് കൗണ്‍സിലിങ്ങ് നല്‍കുകയും തൊപ്പി ധരിച്ചയാളാണ് പീഡിപ്പിച്ചതെന്ന് കുട്ടി മൊഴി നല്‍കുകയുമായിരുന്നു. മൊഴി പ്രകാരം അന്വേഷിച്ചെത്തിയ പൊലീസ് പ്യൂണിനെ അറസ്റ്റ് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top