Home app

പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കുന്ന കാലം വിദൂരമല്ല: നിതിന്‍ ഗഡ്ഗരി

പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ നിരത്തില്‍ നിന്ന് ഒഴിവാക്കുന്ന കാലം വിദൂരമല്ലെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ഗരി. വര്‍ധിച്ചുവരുന്ന പരിസ്ഥിതി മലിനീകരണം തടയാന്‍ മലിനീകരണ തോത് കുറഞ്ഞ വാഹനങ്ങള്‍ പുറത്തിറക്കാന്‍ നിര്‍മാതാക്കള്‍ ശ്രദ്ധിക്കണമെന്നും ഡല്‍ഹിയില്‍ കാര്‍ നിര്‍മാതാക്കളുടെ സൊസൈറ്റി സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രി പറഞ്ഞു.

‘നമ്മള്‍ ബദല്‍ ഇന്ധന മാര്‍ഗങ്ങളിലേക്ക് നീങ്ങിയെ പറ്റു, നിങ്ങള്‍ക്ക് സമ്മതമാണെങ്കിലും ഇല്ലെങ്കിലും ഞാന്‍ ഇത് നടപ്പാക്കാന്‍ പോവുകയാണ്. ഇക്കാര്യത്തില്‍ നിങ്ങളുമായി ഒരു ചോദ്യവുമില്ല. ബദല്‍ മാര്‍ഗങ്ങളിലേക്ക് ചുവടുമാറ്റിയില്ലെങ്കില്‍ എല്ലാവരും തൂത്തെറിയപ്പെടും. ഇക്കാര്യത്തില്‍ എനിക്ക് വ്യക്തമായ ധാരണയുണ്ട്. ഇത്തരം മലിനീകരണം തടയാന്‍ കേന്ദ്ര ഗവണ്‍മെന്റിന് വളരെ കൃത്യമായ നയങ്ങളുമുണ്ട്.’അധികം വൈകാതെ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക നയം രൂപപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഇലക്ട്രിക് വാഹനങ്ങളില്‍ നിങ്ങള്‍ കൂടുതല്‍ ഗവേഷണം നടത്തണം. ആദ്യം ഞാന്‍ ഇത് സൂചിപ്പിച്ചപ്പോള്‍ നിര്‍മാണ ചെലവ് വളരെ കൂടും ബാറ്ററികള്‍ക്ക് വില അധികമാണെന്ന് നിങ്ങള്‍ പറഞ്ഞു. എന്നാല്‍ ഇന്ന് ബാറ്ററികള്‍ക്ക് 40 ശതമാനം വില കുറവാണ്. സമയം ഇനിയും വൈകിയിട്ടില്ല ഇലക്ട്രിക് പരീക്ഷണം ഇപ്പോള്‍ ആരംഭിച്ചാലും മാസ് പ്രൊഡക്ഷനില്‍ ചെലവ് കുറയ്ക്കാന്‍ സാധിക്കും. എല്ലാ കാര്യങ്ങള്‍ക്കും തുടക്കത്തില്‍ അല്‍പം ബുദ്ധിമുട്ട് സാധാരണമാണ്. ഭാവിയില്‍ ബസ്, കാര്‍, ടാക്സി, ബൈക്ക് തുടങ്ങീ സകല വാഹനങ്ങളും ഇലക്ട്രിക്കിലേക്ക് മാറും, ഇന്ത്യയും എത്രയും പെട്ടെന്ന് അതേ വഴിയില്‍ സഞ്ചരിക്കണം ഗഡ്കരി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top