Home app

രാജ്യത്ത് വില്‍ക്കുന്ന എല്ലാ മരുന്നുകള്‍ക്കും അഞ്ച് ശതമാനം ജിഎസ്ടി; മരുന്ന് വില കുറയും

ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ മരുന്നുകള്‍ക്കും അഞ്ച് ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതായത് 12 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയിരുന്ന മരുന്നുകള്‍ക്ക് ഏഴ് ശതമാനം ജിഎസ്ടി വിലകുറച്ചു. ഇതോടെ മരുന്ന് വിലയില്‍ വലിയ കുറവ് വരും.

കേരളത്തില്‍ ഇതുമൂലം പ്രതിവര്‍ഷം 700 കോടി രൂപയുടെ പ്രയോജനം ഉണ്ടാവുമെന്നാണ് കരുതുന്നത്. അതേസമയം സംസ്ഥാനത്ത് കടുത്ത മരുന്ന് ക്ഷാമത്തിന് സാധ്യത ഉണ്ടാവുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. മരുന്നിന് അഞ്ച് ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തുന്നതോടെ പഴയ വിലയിലുളള മരുന്നുകള്‍ മുന്‍ വിലയില്‍ വില്‍ക്കാനാവില്ല.

ഒന്നുകില്‍ പുതുക്കിയ മരുന്ന് വില കവറുകള്‍ക്ക് മുന്നില്‍ പ്രസിദ്ധീകരിക്കണം. അല്ലെങ്കില്‍ പഴയ വിലയിലുള്ള മരുന്നുകള്‍ കമ്പനികള്‍ തിരിച്ചെടുത്ത് കമ്പ്യൂട്ടറിലെ സോഫ്റ്റ് വെയറുകള്‍ മാറ്റം വരുത്തണം. ഇതിന് ഏറെ കാലതാമസം നേരിടേണ്ടതായി വരും. ഇത് മരുന്ന് ക്ഷാമത്തിന് വഴി തുറക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top