Home app

പള്‍സര്‍ സുനി കാവ്യ മാധവന്റെ സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയിരുന്നതായി ജീവനക്കാരന്‍

നടിയെ അക്രമിച്ച കേസില്‍ പൊലീസിന്റെ പുതിയ കണ്ടെത്തലുകള്‍ നിര്‍ണ്ണായകമാകും. നടിയെ ആക്രമിച്ചതിന് ശേഷം ഒളിവില്‍പ്പോയ പള്‍സര്‍ സുനി അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് കാവ്യ മാധവന്റെ സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. ലക്ഷ്യയിലെ ജീവനക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. കേസിലെ മാഡം എന്നത് കാവ്യമാധവനാണ് എന്ന് കഴിഞ്ഞ ദിവസമാണ് സുനി വെളിപ്പെടുത്തിയത്. നടിക്കെതിരായ അക്രമണത്തില്‍ കാവ്യമാധവനും പങ്കുണ്ടോ എന്നാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top