Home app

മൂന്നു ദിവസത്തിനുള്ളില്‍ ഹാജരാകണമെന്ന് കാവ്യാ മാധവന് നോട്ടീസ്

നടി ആക്രമിക്കപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കാവ്യാമാധവന് പൊലീസ് നോട്ടീസ് നല്‍കിയതായി റിപ്പോര്‍ട്ട്. മൂന്നു ദിവസത്തിനുള്ളില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. കേസുമായി ബന്ധമുണ്ടെന്ന് തോന്നിയാല്‍ അന്നേ ദിവസം തന്നെ അറസ്റ്റ് ചെയ്യാനും നിര്‍ദ്ദേശമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തന്റെ മാഡം കാവ്യ തന്നെയാണെന്ന പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ കാവ്യയുടെ പങ്കിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പള്‍സര്‍ സുനിയെയും വീണ്ടും ചോദ്യം ചെയ്യുമെന്ന് ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജ് പറഞ്ഞു. തെളിവുകള്‍ എല്ലാം കൃത്യമായി പരിശോധിച്ച ശേഷം കുറ്റപത്രം സമര്‍പ്പിക്കുമെന്നും എ.വി ജോര്‍ജ് പറഞ്ഞു.

ഇന്നലെ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുനി മാഡത്തെക്കുറിച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ‘എന്റെ മാഡം കാവ്യ തന്നെയാണ്’ എന്ന മറുപടിയാണ് സുനി നല്‍കിയത്. മാഡം ചലച്ചിത്ര നടിയാണെന്നും നേരത്തെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സുനി വ്യക്തമാക്കിയിരുന്നു. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെ വീണ്ടും ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top